കർണാടകം: ബിക് ലു ശിവ കൊലക്കേസിൽ പ്രതിയായ മുൻമന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെ ബംഗളുരു വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റുചെയ്തു. അഹമ്മദാബാദിൽ നിന്ന് മടങ്ങും വഴിയാണ് രാത്രി ഏഴരയ്ക്ക് സി ഐ ഡി സംഘം അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് വലിയ ആശ്വാസം നൽകുന്ന നിർണ്ണായക വിധിയുമായി സുപ്രീം കോടതി. ഒരാൾക്ക് ജാമ്യം ലഭിച്ച ശേഷം, അതേ കേസിൽ പിന്നീട് ഗുരുതരമായ പുതിയ വകുപ്പുകൾ (Offences) ചേർത്തു എന്ന കാരണത്താൽ മാത്രം പോലീസിന് അയാളെ നേരിട്ട് വീണ്ടും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. ......
ബംഗളുരു: റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ബിക് ലു ശിവ എന്ന ശിവപ്രസാദ് വധിക്കപ്പെട്ട കേസ്സിൽ പ്രതിയായ ബിജെപി എം എൽ എ ബൈരതി ബസവരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. തുടർന്ന് എംഎൽഎ ഒളിവിൽ പോയി. ......
ഗോരഖ്പൂർ: വിവാഹിതയായ യുവതി ഭർത്താവിന്റെ ജ്യേഷ്ഠന്റെ മകനായ പതിനഞ്ചുകാരനൊപ്പം ഒളിച്ചോടി. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പത്തുദിവസത്തിന് ശേഷം യുവതിയേയും കൗമാരക്കാരനെയും കണ്ടെത്തി. ......
ന്യൂഡൽഹി:വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ ഭരണഘടന നൽകുന്ന ഏറ്റവും വലിയ കവചമാണ് അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാൾക്ക് അതിന്റെ കാരണങ്ങൾ അറിയാനുള്ള അവകാശം. ഭരണഘടനയുടെ 22(1) അനുച്ഛേദം വിഭാവനം ചെയ്യുന്ന ഈ അവകാശം വെറുമൊരു ചടങ്ങല്ലെന്നും, അത് ലംഘിക്കപ്പെട്ടാൽ അറസ്റ്റ് തന്നെ നിയമവിരുദ്ധമായി മാറുമെന്നും സുപ്രീം കോടതി ഇപ്പോൾ അടിവരയിട്ടു പറയുന്നു. ......
ന്യൂഡൽഹി:ലോകത്തെ വിറപ്പിച്ച ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ ഉപയോഗിച്ച് അമേരിക്ക ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന വിസ്ഫോടനാത്മകമായ ആരോപണവുമായി ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയെയും കുറിച്ചുള്ള പരാമർശങ്ങൾ ഈ ഫയലുകളിൽ ഉണ്ടെന്നും, ഇത് ആയുധമാക്കി ഇന്ത്യയുടെ താല്പര്യങ്ങൾ ബലികഴിച്ച് യു.എസുമായി വ്യാപാര കരാറിൽ ഒപ്പിടാൻ സർക്കാർ നിർബന്ധിതരായെന്നും രാഹുൽ ആരോപിച്ചു.
അന്താരാഷ്ട്ര തലത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രമുഖർക്ക് കാഴ്ചവെച്ച കേസിൽ പ്രതിയായ ജെഫ്രി എപ്സ്റ്റീന്റെ രേഖകളിൽ കേന്ദ്രമന്ത്രിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പേരുകൾ ഉണ്ടെന്നാണ് രാഹുലിന്റെ വാദം. ......
ന്യൂഡൽഹി: ശബരിമലയിലെ സ്വർണപ്പാളി കേസിലെ പ്രതികൾ എല്ലാ പരിധികളും ലംഘിച്ചുവെന്ന് സുപ്രീംകോടതി. മാദ്ധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചത്. ......
ന്യൂഡൽഹി: ജുഡീഷ്യൽ സർവീസ് പരീക്ഷകളുടെ ഉത്തരസൂചികകൾ (Answer Keys) പരിശോധിക്കുമ്പോൾ ഹൈക്കോടതികൾ വിഷയവിദഗ്ധരുടെ റോൾ ഏറ്റെടുക്കരുതെന്ന് സുപ്രീം കോടതി. അക്കാദമിക് കാര്യങ്ങളിലെ ശരിതെറ്റുകൾ തീരുമാനിക്കേണ്ടത് അതത് മേഖലയിലെ വിദഗ്ധരാണെന്നും കോടതി നിരീക്ഷിച്ചു.
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC) നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, എൻ.വി. ......
കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ സമരം നീളും. ......